കാസർകോട് : വീട്ടിലെ ഫ്രിഡ്ജിന് മുകളിൽഡിസ്പോസിബിൾ ഗ്ലാസിൽ സൂക്ഷിച്ചിരുന്ന നാ
ല് പവൻ സ്വർണാഭരണം കവർന്നു. പത്ത് വയസുകാരന് കയറാൻ പാകത്തിൽ വീടിന്റെ ജനാലകമ്പി മുറിച്ച നിലയിലും കണ്ടെത്തി. ആലമ്പാടി എരിയപ്പാടി പാറക്കെട്ടയിലെ പി.എ.സമീറ അബൂബക്കറിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ഡിസംബർ 5 ന് രാത്രി വീട് അടച്ചിട്ട് വീട്ടുകാർ പോയതായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. കിടപ്പ് മുറിയുടെ ജനാലകമ്പി മുറിച്ച് ചെറിയ കുട്ടിക്ക് വീടിനകത്ത് കടക്കാൻ പാകത്തിൽ ഇളക്കി യനിലയിലാണ്. ഗ്ലാസിൽ സൂക്ഷിച്ചിരുന്ന 200 രൂപ ചില്ലറ നാണയവും മോഷണം പോയി. വിലപിടിപ്പുള്ള വാച്ചുൾപ്പെടെ വീട്ടിലുണ്ടായിരുന്നുവെങ്കിലും മോഷണം പോയില്ല. വിദ്യാനഗർ ഇൻസ്പെക്ടർ യു.പി. വിപിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
0 Comments