Ticker

6/recent/ticker-posts

എസ്.ഐയുടെ കൈക്ക് ചെങ്കല്ല് അമർത്തി പരിക്കേൽപ്പിച്ചു നാല് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : എസ്.ഐയുടെ കൈക്ക് ചെങ്കല്ല് അമർത്തി പരിക്കേൽപ്പിച്ച നാല് പേരെ കസ്റ്റഡിയിലെടുത്തു. ബേക്കൽ എസ്.ഐ ബാലചന്ദ്രനാണ് പരിക്കേറ്റത്.  പൊലീസ്  കസ്റ്റഡിയിലെടുത്തവർക്കെതി രെ കേസെടുത്തു. പെരിയ ആയം പാറയിലാണ് സംഭവം. ചെങ്കല്ലിന് ഒറ്റ അടിക്ക് അഞ്ച് രൂപ വർദ്ധിപ്പിച്ചതിനെതിരെ ടിപ്പർ ഡ്രൈവർമാർ പ്രതിഷേധിച്ചിരുന്നു. ഡ്രൈവർമാർക ല്ലെടുക്കുന്നത് നിർത്തുകയും ചെയ്തു. എന്നാൽ ക്വാറി ഉടമ സ്വന്തം ടി പ്പർ ലോറിയിൽ കണ്ട് പോകാൻ ശ്രമിച്ചത് മറ്റ്ഡ്രൈവർമാർ തടഞ്ഞതോടെ സംഘർഷമുണ്ടാവുകയും പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു.  ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമായില്ല. വൈകീട്ട് ക്വാറി ഉടമയുടെ ലോറിയിൽ ചെങ്കല്ല് കൊണ്ട് പോയതോടെ ആയo പാറയിൽ ടിപ്പർ ഡ്രൈവർമാർ തടയുകയായിരുന്നു. സംഘർഷത്തിനിടെ  ചെങ്കല്ല് എസ് ഐ യുടെ കൈയിൽ ബലമായി അമർത്തി വെച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. വലതു കൈ ഷോൾഡറിൽ പരിക്കേറ്റ എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reactions

Post a Comment

0 Comments