Ticker

6/recent/ticker-posts

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് രണ്ട് യുവ പൊലീസ് ഉദ്യോഗസ്ഥർ ചികിൽസ സഹായം തേടുന്നു

കാഞ്ഞങ്ങാട് :കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് രണ്ട് യുവ പൊലീസ് ഉദ്യോഗസ്ഥർ ചികിൽസ സഹായം തേടുന്നു.
  വിദ്യാനഗർ, ഹോസ്ദുർഗ് 
പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തുവരുന്ന  എ.എസ്.ഐ സി.കെ. രതീഷ്, സീനിയർ സിവിൽ ഓഫീസർ കിഷോർ  എന്നിവർ ആണ് ഉദാരമതികളുടെ സഹായം തേടുന്നത്.
  മാസങ്ങളായി ഇരുവരും ഗുരുതരമായ കരൾ രോഗം ബാധിച്ച് കോഴിക്കോട് മിംമ്സ്, എറണാകുളം ആസ്റ്റർ മെഡിസ്റ്റി ആശുപത്രികളിലാണ്. ഇരുവർക്കും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അത്യാവശ്യമായി വന്നിരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്കും ദാതാവിനും പ്രത്യേക പരിചരണവും ആവശ്യമായുണ്ട്.
ഇരുവരുടെയും ചികിത്സയ്ക്കായി   80 ലക്ഷത്തിലധികം രൂപയാണ് ചിലവ് വരുന്നത് .  കരൾ മാറ്റ ശസ്ത്രക്രിയ ജനുവരിയിലും ഫെബ്രവരിയിലുമായി  നടത്തേണ്ടതിനാൽ അടിയന്തിരമായി  പണം ആവശ്യമാണ്. രണ്ട് ചെറുപ്പക്കാ രായ പൊലീസ് ഉദ്യോഗസ്ഥരെ ജീവിതത്തിലേക്ക് തിരികൊണ്ട് വരുന്നതിനാണ് സുമനസുകൾകനിയേണ്ടത്. 
കേരള പൊലീസ് അസോസിയേഷൻ ,
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
കാസർകോട് ജില്ലാ കമ്മിറ്റി സഹായം കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്.
സഹായം നൽകാൻ ആഗ്രഹിക്കുന്ന വർക്ക് താഴെ കാണുന്ന അകൗണ്ടിൽ നിക്ഷേപിക്കാം.
Reactions

Post a Comment

0 Comments