നീലേശ്വരം :നാട്ടുകാരെ നിരന്തരം ആക്രമിച്ച് ഭീഷണിയായ കൃഷ്ണ പരുന്തിനെ ഒടുവിൽ വനപാലകർ പിടികൂടി. നീലേശ്വരം രാമരത്ത് ഭീഷണിയായ പരുന്തിനെയാണ് രാത്രി ഫോറസ്റ്റ് റസ്ക്യൂവിഭാഗം പിടികൂടിയത്. പരുന്തിൻ്റെ ആക്രമണം മൂലം നാട്ടുകാർ വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ടിരുന്നു. സാധാരണ ഗതിയിൽ പരുന്ത് ആളുകളെ ആക്രമിക്കാറില്ലെന്ന് വനപാലകർ പറയുന്നു. സ്ഥിരമായി ആരെങ്കിലും ഭക്ഷണം നൽകുന്നത് മൂലമാകാം പരുന്ത് ആളുകളുടെ അടുത്തേക്ക് വരുന്നതെന്നും ദേഹത്ത് കയറിയിരിക്കാൻ ശ്രമിക്കുകയും നഖം കൊണ്ട് മുറിവേൽക്കുകയും ചെയ്യുന്നതെന്നാണ് വനപാലകരുടെ നിഗമനം. സ്ത്രീകൾക്ക് ഉൾപെടെ പരുന്തിൻ്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സുനിൽ, വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരാണ് പരുന്തിനെ പിടികൂടിയത്. പരുന്തിനെ ദൂരസ്ഥലത്ത് കാട്ടിൽ ഉപേക്ഷിച്ചതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫീസർ രാഹുൽ പറഞ്ഞു.
0 Comments