കാസർകോട്:ഒരു കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശികളായ ജാഫർ സിദ്ദീഖ് 23,മുഹമ്മദ് സിറാജുദ്ദീൻ 25, നിയാസ് 25 എന്നിവരാണ് പിടിയിലായത്. മജീത് പള്ളയിലെ തിം മംഗ്ളൂരിൽ നിന്നും മഞ്ചേശ്വരം പൊലീസാണ് പിടികൂടിയത്. ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് . കർണാടകയിൽ നിന്നും കഞ്ചാവ് എത്തിച്ച് കാസർകോട്ട് വിൽപ്പന നടത്തുന്ന സംഘമാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയുടെ നേതൃത്വത്തിലുള്ള സേവ് കാസർകോടിൻ്റെ ഭാഗമായി ഡി.വൈ.എസ്.പി സി.കെ. സുനിൽ കുമാർ മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, ഉമേശ്, മനു കൃഷ്ണൻ, എഎസ്.ഐ അ തുൽറാം, ധനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
0 Comments