Ticker

6/recent/ticker-posts

ലോറിക്കുള്ളിലെ യുവാവിൻ്റെ മരണത്തിൽ ദുരൂഹത ഇരട്ടിച്ചു അന്വേഷണത്തിന് പ്രത്യേക സംഘം

കാസർകോട്:ബായാറിലെ ആസിഫിന്റെ മരണത്തിൽ ദുരൂഹ ഇരട്ടിച്ചിരിക്കെ ഈ
കേസിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവ്.
 സിപിഎം നേതാക്കൾ സംഭവത്തിൽ ഇടപെട്ടതിന് പിന്നാലെ കേസിൽ പ്ര
ത്യേക അന്വേഷണ സംഘമോ, ക്രൈം ബ്രാഞ്ചോ അന്വേഷണ നടത്താനുള്ള ഉത്തരവാണുണ്ടായത്. 
മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് നിർദേശം നൽകി. 
കഴിഞ്ഞ 15 ന് രാത്രി ബായറിൽ ആണ് ദുരൂഹ സാഹചര്യത്തിൽ ഗാളിയാഡ്കയിലെ മുഹമ്മദ് ആസിഫിന്റെ മൃതദേഹം
ലോറിക്കുള്ളിൽ കണ്ടത്.
 മരണവുമായി ബന്ധപ്പെട്ട് ആസിഫിന്റെ ഉമ്മ സകീന ഇന്നലെ സിപിഎം നേതാക്കൾ മുഖേന മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമായ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേസുമായി ബന്ധപ്പെട്ട് പ്രതേക അന്വേഷണ സംഘത്തെയോ, ക്രൈംബ്രാഞ്ച്നെയോ കേസ് ഏല്പിക്കാനുള്ള നിഗമനത്തിൽ എത്തിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇന്ന് ഇറങ്ങി.
Reactions

Post a Comment

0 Comments