കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെറ്റിൽ ഇന്നലെ ഗ്രീൻ സ്റ്റാർ കോട്ടപ്പുറം ( ഈസ ഗ്രൂപ്പ് ചെർപ്പുളശേരി ) ബസാർ ഗയ്‌സ് കല്ലൂരാവിയെ (കെ.ഡി.എസ് കിഴിശേരി )ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ഇരു ടീമുകളും ബലാബല മത്സരം കാഴ്ച്ച വച്ചു. കോട്ടപ്പുറം രണ്ടും കല്ലൂരാവി ഒര് ഗോൾ വിധം നേടി. ഗ്രീൻ സ്റ്റാറിന്റെ വിത്സൺ 21–ാം മിനിറ്റിൽ ആദ്യമായി പന്ത് വലയിലാക്കി. 29–ാം മിനിറ്റിൽ ആന്റണിയുടെ വക മറ്റൊരു ഗോൾ പിറന്നെങ്കിലും മിനിറ്റുകൾക്ക് ശേഷം കല്ലൂരാവി യുടെ ബോൺസൺ മിന്നൽ വേഗതയിൽ 30–ാം മിനിറ്റിൽ ഗോൾ മടക്കി . രണ്ട് ഗോളുകൾ പിറന്ന രണ്ടാം പകുതിയിൽ പൂർണമായും കോട്ടപ്പുറത്തിന്റെ ആധിപത്യമായിരുന്നു. 39-ാം മിനിറ്റിൽ സഫീറും 48-ാം മിനിറ്റിൽ ജിൻഷാദുമാണ് കോട്ടപ്പുറത്തിന്റെ മറ്റു ഗോൾ സ്കോറർമാർ. മത്സരത്തിലെ മികച്ച കളിക്കാരനായി ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിന്റെ ആന്റണി അർഹനായി. ഇന്ന് ആദ്യ ക്വാർട്ടർ മത്സരത്തിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറം ( എസ്സ ഗ്രൂപ്പ് ചെർപ്പുളശേരി ) ഗ്രീൻ സ്റ്റാർ കുണിയ (അൽ മദീന ചെ ർപ്പുളശേരി ) ഏറ്റുമുട്ടും.
0 Comments