Ticker

6/recent/ticker-posts

പൂച്ചയെ രക്ഷിച്ച യുവാവ് കിണറിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട് :കിണറിൽ വീണ പൂച്ചയെ രക്ഷിച്ച ശേഷം മുകളിലേക്ക് കയറുന്നതിനിടെ കയറിൻ്റെ പിടി വിട്ട് കിണറിൽ വീണ് യുവാവ് മരിച്ചു. 
ചെറുപനത്തടിയിലെ മണി സാമിയുടെ മകൻ  പ്രസാദ് 47  ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് ദാരുണ അപകടം. അയൽവാസി അജിത്തിൻ്റെ 12 അടി താഴ്ചയുള്ള കിണറിലാണ് യുവാവ് വീണത്. കിണറിൽ നിന്നും
 പൂച്ചയെ മുകളിൽ കയറ്റിയ ശേഷം കയർ പിടിച്ച് മുകളിലേക്ക് കയറവെ യാണ് അപകടം. കിണറിൻ്റെ മുക്കാൽ ഭാഗവും മുകളിലെത്തിയ ശേഷം കയറിൽ നിന്നും കൈ വിട്ട് വീഴുകയായിരുന്നു. കിണറിൽ വെള്ളമുണ്ടെങ്കിലും തല കല്ലിലിടിച്ച് ആണ് മരണം.
 കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്സും രാജപുരം പൊലീസും നാട്ടുകാരുടെ സഹായത്തോടെ  പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്.
Reactions

Post a Comment

0 Comments