Ticker

6/recent/ticker-posts

കുമ്പളയിൽ കാറുകൾ കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു നിരവധി പേർക്ക് പരിക്ക്

കാസർകോട്:ദേശീയപാതയിൽ കുമ്പള ഷിറിയയിൽ കാറുകൾ കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു.കൊവ്വൽപള്ളി മന്ന്യോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്തെ  നഫീസ ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം . മംഗളൂരു ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു  നഫീസയും കുടുംബവും. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു കാറുകളിലും ഉണ്ടായിരുന്നവർക്കും  പരിക്കേറ്റു.സ്ത്രീകളും കുട്ടികളുമാണ് ഇവരുടെ കൂടെയുണ്ടായിരുന്നത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.മംഗളൂരു ആശുപത്രിയിൽ ഇവർ ചികിത്സ തേടി.വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടു നിന്ന് ബന്ധുക്കൾ മംഗളൂരുവിലേക്ക് പോയിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ നഫീസയെ മംഗളൂരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പൊലീസ് ഇൻസ്പെക്ടർ
കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments