കാഞ്ഞങ്ങാട് :ഗൃഹനാഥനെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.രാജപുരംകൊട്ടോടി പേരടുക്കത്തെ വേങ്ങയിൽ നാരായണൻ 62 ആണ് മരിച്ചത്.
കൊട്ടോടിക്ക് സമീപം പേരടുക്കം പുഴയിൽ ഇന്ന് പുലർച്ചെ 3.45 മണി
യോടെ മുങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പാർക്കിൻസൺസ്
രോഗം വിട്ടു മാറാത്ത മനോ വിഷമത്തിലായിരുന്നു.
ഭാര്യ: സി.ശാന്ത. മക്കൾ: സി.അമൃത, സി.അരുൺ കുമാർ. മരുമക്കൾ: രതീഷ് കുമാർ കരിച്ചേരി, പി.ശരണ്യ. പിതാവ്: പരേതനായ പക്കീരൻ നായർ, മാതാവ്: ലക്ഷ്മി അമ്മ . സഹോദരങ്ങൾ: വേങ്ങയിൽ സുകുമാരൻ , വേങ്ങയിൽ
ബാലകൃഷ്ണൻ , വേങ്ങയിൽ സരോജിനി, വേങ്ങയിൽ ശാന്ത, വേങ്ങയിൽ പുഷ്പ .
0 Comments