കാഞ്ഞങ്ങാട് : കല്യോട്ട് ഇരട്ട കൊലക്കേസിൽ സിബിഐ വിധിക്കെതിരെ ഫേസ്ബുക്കിലുൾപ്പെടെ പോസ്റ്റിട്ടെന്ന പരാതിയിൽ ഉദുമ സി.പി.എം ഏരിയ സെക്രട്ടറിമധു മുതിയ ക്കാൽ, ഉദുമ സ്വദേശി അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 2019 ജുലൈ 17ന് കൊല്ലപ്പെട്ട ശരത് ലാൽ , കൃപേഷ് എന്നിവരുടെ കേസിൽ എറണാകുളം സിബിഐ കോടതികഴിഞ്ഞ മാസം 28 വിധി പ്രസ്താവിച്ചതിനെതിരെ ഏരിയ സെക്രട്ടറി ഫേസ്ബുക്കിലൂടെയും അഖിൽ വാട്സാപ്പിലൂടെയും മരിച്ചവരെ കുറിച്ച് അപകീർത്തിയുണ്ടാക്കുന്ന പോസ്റ്റിട്ടെന്നാണ് കേസ്. കൊല്ലപ്പെട്ട ശരത്ത് ലാലിൻ്റെ പിതാവ് കല്യോട്ടെ പി.കെ. സത്യനാരായണനും കൃപേഷിൻ്റെ പിതാവ് പി.വി. കൃഷ്ണനും നൽകിയ പരാതിയിലാണ് കേസ്. ഇരുവരും ജില്ലാ പൊലീസിന് പരാതി നൽകുകയായിരുന്നു. പരാതി
ബേക്കൽ പൊലീസിന് കൈമാറുകയും തുടർന്ന് ഹോസ്ദുർഗ് കോടതിയിൽ പരാതി സമർപ്പിക്കുകയും കോടതിയുടെ അനുമതിയോട് കൂടി ഏരിയ സെക്രട്ടറി അടക്കമുള്ള വർക്കെതിരെ ബേക്കൽ പൊലീസ് കേസെടുക്കുകയായിരുന്നു.
0 Comments