Ticker

6/recent/ticker-posts

ലോറിക്കുള്ളിൽ യുവാവിൻ്റെ ദുരൂഹ മരണം:ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു വാഹനം പരിശോധിച്ചു

കാസർകോട്:ബായാറിലെ ആസിഫിന്റെ ദുരൂഹ മരണത്തിൽജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. അന്വേഷണ സംഘം വാഹനം പരിശോധിച്ചു.
ക്രൈംബ്രാഞ്ച് ഡി.വൈ. എസ്. പി ടി ഉത്തംദാസിൻ്റെ നേതൃത്വത്തിൽ 
പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു . മൃതദേഹം കണ്ട ലോറി വിശദമായി പരിശോധിച്ചു.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും  മൊഴി എടുത്തു.
ഫോറൻസിക് വിദഗ്ധരെ കൊണ്ട് പരിശോധിച്ച് തെളിവ് ശേഖരിക്കുകയും ചെയ്യും.
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ സംഭവ സ്ഥലം സന്ദർശിക്കും.
കഴിഞ്ഞ 15 ന് രാത്രി ബായറിൽ ആണ് ദുരൂഹ സാഹചര്യത്തിൽ ഗാളിയാഡ്കയിലെ മുഹമ്മദ് ആസിഫിന്റെ മൃതദേഹം
ലോറിക്കുള്ളിൽ കണ്ടത്. ഇന്നലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ നിർദ്ദേശമുണ്ടായത്.
Reactions

Post a Comment

0 Comments