കാഞ്ഞങ്ങാട് :ഉപയോഗ്യശൂന്യമായ ഐസ്ക്രീം പിടികൂടി. ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. കിഴക്കും കരയിലെ കട ഇന്ന് രാവിലെ അജാനൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം കട പൂട്ടിക്കുകയായിരുന്നു. ഒരു കുട്ടി വാങ്ങിയ ബോൾ ഐസ്ക്രീമിൽ പുഴുവരിച്ച നിലയിൽ കാണുകയായിരുന്നു. തുടർന്ന് പരാതി നൽകി. ആരോഗ്യ വിഭാഗമെത്തികടപരിശോധിച്ചു. ഫ്രീസറിൽ ഉപയോഗ്യശൂന്യമായ നിരവധി ഐസ് ക്രീം സാധനങ്ങൾ കണ്ടെത്തി നശിപ്പിച്ചു. സ്ഥലത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ആരോഗ്യ വിഭാഗം വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയായിരുന്നു. ഹെൽത്ത് ഉദ്യോഗസ്ഥരായ പി.ടി.
ശീനിവാസൻ,
ബൈജു ട റാം, സി.എം.
ദീപു, എം.പി.
ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് നടപടി സ്വീകരിച്ചത്.
0 Comments