കാഞ്ഞങ്ങാട്: മകൻ്റെ വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ പിതാവ് മരിച്ചു.
ആറങ്ങാടി ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെയും അബൂദാബി ശാഖാ കമ്മിറ്റിയുടെയും ദീര്‍ഘകാലം ഭാരവാഹി ആയിരുന്ന എം. മൊയ്തുഹാജി 65 ആണ് നിര്യാതനായത്. ദീര്‍ഘകാലം അബുദാബി പെട്രോളിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഇളയ മകന്‍ സാബിത്തിന്റെ വിവാഹം ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്നിരുന്നു. വിവാഹവും മറ്റു ചടങ്ങുകളുമൊക്കെ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇന്ന് പുലര്‍ച്ചെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആറങ്ങാടിയിലെ പൗരപ്രമുഖനായിരുന്ന പരേതനായ അരീക്കര അബ്ദുള്‍ റഹ്മാന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: കൂളിയങ്കാലിലെ ടി. ഷെരീഫ. മക്കൾ: താജുദ്ദീന്‍- എഞ്ചിനീയര്‍ സൗദി അറേബ്യ, സിയാദ് - എഞ്ചിനീയര്‍ ബാംഗ്ലൂര്‍, സാബിത്ത് - എഞ്ചിനീയര്‍ ദുബായ്, ഷെര്‍ബിന - എഞ്ചിനീയര്‍ യുകെ. മരുമക്കൾ: ജാസിര്‍ - ലോക്കോ പൈലറ്റ് മെട്രോ ട്രെയിന്‍ യുകെ, ജഫ്രി, മുബഷീറ, ജാസിര്‍, സൗദ. സഹോദരങ്ങൾ:
0 Comments