Ticker

6/recent/ticker-posts

വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടം മംഗലാപുരം ആശുപത്രിയിൽ മകളെ കാണിച്ച് മടങ്ങുന്നതിനിടെ, കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

കാസർകോട്:ദേശീയപാതയിൽ കുമ്പള ഷിറിയയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ മരിച്ചത് കാഞ്ഞങ്ങാട് നിന്നും മംഗലാപുരം ആശുപതിയിലെത്തി മടങ്ങുകയായിരുന്ന വീട്ടമ്മ. അപകടത്തിൽ ഇവരുടെ മക്കൾക്കും മരുമകൾക്കും കുട്ടികൾക്കു മടക്കം ആറ് പേർക്ക് പരിക്കേറ്റു.
കൊവ്വൽപള്ളി മന്ന്യോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിനു സമീപത്തെ പരേതനായ മാടമ്പില്ലത്ത് അബൂബക്കറിന്റെ ഭാര്യ  നഫീസ 58ആണ് മരിച്ചത്.
മകൾ സജ്ന 40, 
ഇവരുടെ മകൾ ഖദീജ 3, 
മകൻ അബ്ദുൾ റഹീം 32
റഹീമിന്റെ ഭാര്യ നഫീസത്ത് സഫാന 24 
മകൻ സിനാജിന്റെ ഭാര്യ ഷബീറ 25 മകൻ യുവാൻ മുഹമ്മദ് 5 എന്നിവർക്കാണ് പരിക്കേറ്റത്.
അസുഖത്തെ തുടർന്ന് സജ്നയെ ആശ്വപതിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. റഹീം ആണ് കാ
റോടിച്ചിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം . നഫീസയും ബന്ധുക്കളും സഞ്ചരിച്ച കാറിൽ എതിരെ വന്ന കാർ കൂട്ടിയിടിക്കുകയായിരുന്നു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.മംഗളൂരു ആശുപത്രിയിൽ ഇവർ ചികിത്സ തേടി.വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ടു നിന്ന് ബന്ധുക്കൾ മംഗളൂരുവിലെത്തി.ഗുരുതരമായി പരിക്കേറ്റ നഫീസയെ മംഗളൂരു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമ്പള പൊലീസ് ഇൻസ്പെക്ടർ
കെ.പി. വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി. ചിത്താരി വാണിയംപാറയാണ് നഫീസയുടെ സ്വന്തം വീട്. നഫീസയുടെ മറ്റ് മക്കൾ:
സിനാജ്  ദുബൈ
അബ്ദുൽ റഹീം  ദുബൈ
മുഹമ്മദ് റാഷിദ്  ദുബൈ,
സജ്ന.

Reactions

Post a Comment

0 Comments