Ticker

6/recent/ticker-posts

കേരളത്തിൽ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ തടവുകാർക്ക് സുമ്പാ പരിശീലനം

കാഞ്ഞങ്ങാട് :കേരളത്തിൽ ആദ്യമായി ജയിലിലെ അന്തേവാസികൾക്കായി സുമ്പാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹോസ്ദുർഗ് ജില്ലാ ജയിലും ബെറ്റർ ലൈഫ് ഫൌണ്ടേഷൻ ഇന്ത്യയുമായി ചേർന്നാണ് അന്തേവാസികളുടെ മാനസീകാരോഗ്യത്തിനായി നടത്തുന്ന പരിപാടികൾ സംഘടിപ്പിച്ചത്.   ജില്ലാ ജയിൽ സൂപ്രണ്ട് വി. വി. സൂരജിൻ്റെ അധ്യക്ഷതയിൽ ബെറ്റർ ലൈഫ് ഫൌണ്ടേഷൻ ചെയർമാൻ മോഹൻദാസ് വയലാംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു. സുമ്പാ പരിശീലക ദൃശ്യ ദാമോദരൻ ക്ലാസ് കൈകാര്യം ചെയ്തു. ജയിലിലെ അന്തേവാസികളുടെ മാനസീക സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കാനുമാണ് ഇത്തരമൊരു വ്യത്യസ്തമായ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അസിസ്റ്റൻറ് പ്രിസൺ ഓഫീസർ യു. ജയാനന്ദൻ  സ്വാഗതവും അസിസ്റ്റൻറ് സൂപ്രണ്ട് നോബി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.
Reactions

Post a Comment

0 Comments