കാഞ്ഞങ്ങാട് :കോഴി വളത്തിന്റെ ചാക്ക്
മറ്റ് തൊഴിലാളികളുടെ തലയിൽ പിടിച്ചു കൊടുക്കുന്നതിനിടെ പിക്കപ്പ് വാനിൽ നിന്നും താഴെ വീണ് വയോധികൻ മരിച്ചു. മാങ്ങാടിലെ പരേതനായ ഇബ്രാഹീമിൻ്റെ മകൻ എം. മുഹമ്മദ് 78ആണ് മരിച്ചത്.
പെരുമ്പളബേനൂരിൽ ആണ് അപകടം. രാവിലെയായിരുന്നു അപകടം. കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
0 Comments