കാഞ്ഞങ്ങാട് :മുംബൈ പൊലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ആളെ മോചിപ്പിച്ചു. ഭാര്യയും മകനുമടക്കം നാല് പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. കോട്ടിക്കുളം കണ്ണങ്കുളത്തെ സലീമിനെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചു എന്ന പരാതിയിൽ മുഹമ്മദ് ബിലാൽ 22,മുഹമ്മദ് അമീൻ 32 ഉൾപെടെ ഉള്ളവർക്കെതിരെയാണ് കേസെടുത്തത്. മുംബൈ പൈദുനി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ അടിപിടി കേസിൽ വാറൻ്റുമായാണെത്തിയത്. ബേക്കൽ പൊലീസിൻ്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തപ്പോൾ ബലമായി മോചിപ്പിച്ചെന്നാണ് കേസ്. പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിച്ചതായും
ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതായും പരാതിയിലുണ്ട്. സലീമിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments