കാസർകോട്:
യുവാവിന് നേരെ കത്തി വീശി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.അണങ്കൂർ ജെ പി കോളനിയിലെ മുന്ന എന്ന അക്ഷയ് ആണ് 31കാസർകോട്
പൊലീസിന്റെ പിടിയിലായത്. മീപ്പുഗിരിയിലെ
ബാസിത്തിനാണ് 20
കൈക്ക് വെട്ടേറ്റത്.
മീപ്പുഗിരിയിൽ പുതുതായി തുടങ്ങുന്ന കടയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആണ് യുവാവിന് വെട്ടേറ്റത് . കടയുമായി ബന്ധപെട്ടു പെയിന്റിംഗ് ജോലി പുരോഗമിക്കുന്നതിനിടെ രാത്രിയോടെ പ്രതി സംഭസ്ഥലത്തെത്തി കത്തി വീശുകയായിരുന്നു .തടയാൻ ശ്രമിച്ച കടയുടമയുടെ സുഹൃത്തിനാണ് പരിക്കേറ്റത് .
കാസർകോട് ഡി വൈ എസ് പി സി.കെ. സുനിൽ കുമാറിൻ്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ പ്രതീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയായിരുന്നു .
0 Comments