Ticker

6/recent/ticker-posts

വീട്ടിലെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

കാഞ്ഞങ്ങാട് :വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി.കൊന്നക്കാട് മുട്ടോം കടവ് അത്തിയടുക്കത്തെ
പൊയ്കയിൽ കുഞ്ഞുമോൻ്റെ
 വീടിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു വീടിനുള്ളിൽ പാമ്പ് കയറിയത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം വനപാലകർ വീട്ടിലെത്തി പാമ്പിനെ പിടികൂടി. ഒരു വയസ് പ്രായമുള്ള ആൺരാജവെമ്പാലയാണിതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. പാമ്പിനെ ഉൾകാട്ടിൽ എത്തിച്ച് ഉപേക്ഷിച്ചു.
Reactions

Post a Comment

0 Comments