കാഞ്ഞങ്ങാട് : വീടിന് സമീപം നിർത്തിയിട്ടിരുന്ന ആൾട്ടോ കാറിൻ്റെ ഗ്ലാസ് തകർത്ത് കാറിനുള്ളിൽ നിന്നും പണവും ലാപ്പ്ടോപ്പും കവർച്ച ചെയ്തു. 7500 രൂപ അടങ്ങിയ പേഴ്സും ലാപ്ടോപ്പും ആണ് മോഷണം പോയത്. കാഞ്ഞങ്ങാട്ടെ ട്രാവൽസ് ഉടമ ബല്ലാ കടപ്പുറത്തെ മുഹമ്മദ് അനസിന്റെ കാറിൻ്റെ ഗ്ലാസ് തകർത്താണ് മോഷണം നടത്തിയത്. ഗ്ലാസ് തകർക്കാൻ ഉപയോഗിച്ച ചുറ്റിക കാറിനകത്ത് കാണപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം അറിയുന്നത്. ഇന്നലെ രാത്രി ബല്ലാ കടപ്പുറത്തെ വീടിന് സമീപം നിർത്തിയിട്ടതായിരുന്നു.
0 Comments