കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിൽ ഗ്രീൻ സ്റ്റാർ കുണിയ (അൽ മദീന ചെർപ്പുളശേരി) ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിന്റെയും (എസ്സ ഗ്രൂപ്പ് ചെർപ്പുളശേരി ) കളി അവസാനിക്കുവോളം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. മല്‍സരം സമനിലയില്‍ കലാശിച്ചതോടെ പെനാൽട്ടി ഷൂട്ടിലൂടെയാണ് കുണിയ വിജയിച്ചത്. ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍മാരുടെ മികവുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. മല്‍സരത്തില്‍ ഇരു ടീമുകൾക്കും മേല്‍ക്കൈയായിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകൊണ്ടാണ് രണ്ട് ടീമുകളും മികച്ച അവസരങ്ങളില്‍ ചിലത് നഷ്ടമായത്. രണ്ടാം പകുതി തുടങ്ങുന്നതിന് മുന്‍പ് കിട്ടിയ സുവര്‍ണാവസരം മുതലെടുക്കാന്‍ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിന് സാധിക്കാതെ പോയി. ബോക്‌സിനുള്ളില്‍ കുണിയയുടെ ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കെ ഫ്രീയായി കോട്ടപ്പുറം താരമെടുത്ത കിക്ക് പുറത്തേക്ക് പോകുകയായിരുന്നു. വിജയഗോളിന് വേണ്ടി ഇരു ടീമും കഴിയുന്ന രീതിയിലെല്ലം ശ്രമം നടത്തി. എന്നാല്‍, ലഭിച്ച അവസരങ്ങളിലൊന്നിലും പന്ത് എതിര്‍വലയിലെത്തിക്കാന്‍ ഇരു ടീമിനും സാധിക്കാതെ വന്നതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. അതി വാശിയേറിയ മത്സരം തന്നെയായിരുന്നു തിങ്ങി നിറഞ്ഞ ഇരു ടീമുകളുടെ പച്ചപ്പട ആരാധകരെയും കാണികളെയും മുൻ മുനയിൽ നിർത്തി കാഴ്ച്ച വെച്ചത്. മികച്ച കളിക്കാരനായി കോട്ടപ്പുറം ഗോളി കീപ്പർ ഷാനിബ് അർഹനായി ഇന്നത്തെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിഗാൻസ് മൊഗ്രാൽ പുത്തൂർ (സൂപ്പർ സ്റ്റുഡിയോ മലപ്പുറം ) റോയൽ സ്റ്റാർ മുട്ടുന്തല (കെ എംജി മാവൂർ ) ഏറ്റുമുട്ടും.
0 Comments