കാഞ്ഞങ്ങാട് : 11 വയസുകാരിയെ പീഡിപ്പിച്ച 73 കാരനെ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. അജാനൂർ പഞ്ചായത്തിലെ വയോധികനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം നൽകുകയായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ വല്യഛനാണ് പ്രതി. കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ ശരീരത്തിൽ കടന്ന് പിടിച്ചെന്നാണ് കുട്ടി മൊഴി നൽകിയത്.
0 Comments