Ticker

6/recent/ticker-posts

552 സ്കൂൾ ബസുകൾ പൊലീസ് പരിശോധിച്ചു നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :552 സ്കൂൾ ബസുകൾ പൊലീസ് പരിശോധിച്ചു. നിയമലംഘനം കണ്ടെത്തിയ നിരവധി 
വാഹനങ്ങൾ പൊലീസ്
 കസ്റ്റഡിയിലെടുത്തു.ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശ പ്രകാരമായിരുന്നു ജില്ലയിൽ സ്കൂൾ വാഹനങ്ങളുടെ വ്യാപക പരിശോധന നടത്തിയത്.
ആകെ 552  വാഹനങ്ങൾ പരിശോധിച്ചതിൽ 11  ക്ഷമത ഇല്ലാത്ത ബസുകൾ കണ്ടെത്തി .സ്വകാര്യ സ്കൂൾ വാഹങ്ങളിൽ നിയമവിരുദ്ധമായി കുട്ടികളെ കയറ്റിക്കൊണ്ടു പോയ 11  വാഹനങ്ങൾ പൊലീസ് പിടികൂടി നടപടി സ്വീകരിച്ചു . ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ചു. മദ്യപിച്ചു വാഹനം ഓടിച്ചതിന് ഒരാ ൾക്കെതിരെ കാസർകോട് പൊലീസ്  കേസ് രജിസ്റ്റർ ചെയ്തു.

Reactions

Post a Comment

0 Comments