കാസർകോട്:കഞ്ചാവും 35000 രൂപയുമായി ഒരാളെ പൊലീസ് പിടികൂടി. കോട്ടക്കണ്ണി അറന്തോടിലെ ഹസൈനാറിനെ 53യാണ് കസ്റ്റഡിയിലെടുത്തത്. കാസർകോട് എസ്.ഐ എം.ബി.പ്രദീഷ് കുമാറിൻ്റെ നേതൃത്വത്തിൽ കാസർകോട് റെയിൽവെ സ്റ്റേഷൻ റോഡിൽ ആശുപതിക്ക് സമീപത്ത നിന്നു മാണ് പിടികൂടിയത്. പൊലീസിനെ കണ്ട് ഓടി പോകാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ബാഗ് പരിശോധിച്ചതിൽ 27 . 25 ഗ്രാം കഞ്ചാവും 348 90 രൂപയും കണ്ടെത്തി. കഞ്ചാവ് വിൽപ്പനടത്തി ലഭിച്ചതുകയാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പണം കോടതിയിൽ സമർപ്പിക്കും.
0 Comments