Ticker

6/recent/ticker-posts

19 വയസുകാരനെ കാണാതായി ഫോൺ സ്വിച്ച് ഓഫ്

കാഞ്ഞങ്ങാട് :19 വയസുകാരനെ കാണാതായി. യുവാവിന്റെ 
മൊബൈൽഫോൺ സ്വിച്ച് ഓഫിലാണ്. മാണിക്കോത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബേളാ ചിമ്മിനിയടുക്കത്തെ മുഹമ്മദ് അംനാസിനെയാണ് കാണാതായത്. മാണിക്കോത്തെ കമ്പനിയിൽ നിന്നും 21 ന് രാവിലെ 10 ന് ഫീൽഡ് വർക്കിന് പോയ ശേഷം തിരികെ വന്നില്ലെന്നാണ് പരാതി. ഫോൺ വിളിക്കാൻ ശ്രമിച്ചപ്പോൾ സ്വിച്ച് ഓഫിലായിരുന്നു. പിതാവ് സി.എച്ച്. അസൈനാറിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments