നീലേശ്വരം എസ്.ഐ വിഷ്ണു പ്രസാദിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീലേശ്വരത്ത് നിന്നും കയറിയ 15 വയസുകാരനെ കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 10 നായിരുന്നു സംഭവം. കഴിഞ്ഞ മാസമാണ് പൊലീസിൽ പരാതിയെത്തി പോക്സോ പ്രകാരം കേസെടുത്തത്. ബന്ധുവിനൊപ്പം ബസിൽ കയറിയ കുട്ടി മറ്റൊരു സീറ്റിലായിരുന്നു ഇരുന്നത്. പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു.
0 Comments