Ticker

6/recent/ticker-posts

13 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 85 വർഷം കഠിന തടവ്

കാസർകോട്:13 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 85 വർഷം കഠിന തടവും മുന്നേ കാൽലക്ഷം രൂപ പിഴയും.
തളിപ്പറമ്പ് ചപ്പാരപ്പടവിലെ കാരിയാട് പി.പി. ബിനു എന്ന വെളിച്ചം വിനു 45 വിനെയാണ് ശിക്ഷിച്ചത്.
  പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. 
2019 ജൂൺ 3 ന് രാത്രി ആദൂർ 
പൊലീസ് സ്റ്റേഷൻ പരിധിലുള്ള വീട്ടിൽ വെച്ച് പെൺകുട്ടിയെ ഗൗരവതരമായ ലൈംഗീക അതിക്രമത്തിനും ഡിസംബർ 14 ന് മറ്റൊരു വീട്ടിൽ വെച്ച് ഗൗരവതരമായ ലൈംഗീക പീഡനത്തിനും വിധേയമാക്കിയ കേസിലെ പ്രതിയാണ് ബിനു .
 കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനുവാണ് ശിക്ഷിച്ചത്. ആദൂർ 
പൊലീസ്  രജിസ്റ്റർ ചെയ്ത കേസിൽ ആദ്യന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന പ്രേം സദനും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന വിശ്വംഭരനും ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.
Reactions

Post a Comment

0 Comments