കാഞ്ഞങ്ങാട് : യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭീമനടികമ്മാടം മൈത്താന്നിയിലെ കാട്ടൂർ ജോർജിൻ്റെ മകൻ അൻസ് ജോർജ് 45 ആണ് മരിച്ചത്. വീടിനകത്തെ ബീമിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. തനിച്ച് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ
ഇൻക്വസ്റ്റ് നടത്തി. വിവാഹ ആലോചനകൾ നടന്നിരുന്നുവെങ്കിലും വിവാഹം നടന്നിരുന്നില്ല. ഇതിൽ മനപ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
0 Comments