എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായ സംഭവസ്ഥലം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. എരിഞ്ഞിപ്പുഴയിലെ സിദ്ദീഖിന്റെ മകൻ റിയാസ് 16
അശ്റഫിന്റെ മകൻ യാസീൻ 13 ,മജീദിൻ്റെ മകൻ സമദ് 13 എന്നിവരാണ് മരിച്ചത്
സ്കൂബാടീമും കുറ്റിക്കോലിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം സംഭവിച്ചത്. കുട്ടികൾ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്ന് കരുതുന്നു. അപകടത്തിൽപ്പെട്ട റിയാസിനെ പുറത്തെടുത്ത് ചെർക്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി എച്ച് കുഞ്ഞമ്പു എംഎൽഎ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സിജി മാത്യു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം ധന്യ പി വി മിനി തുടങ്ങിയവർ സന്ദർശിച്ചു. മന്ത്രിയും എംഎൽഎയും മറ്റു ജനപ്രതിനിധികളുംവീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.കണ്ണൂർ: ഇരിട്ടി കിളിയന്തറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ആൽബിൻ പുഴയിൽ വീണപ്പോൾ വിൻസന്‍റ് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
0 Comments