Ticker

6/recent/ticker-posts

സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ പടന്നക്കാട്
ഐങ്ങോത്ത് ഇന്നലെ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മരിച്ച
സഹോദരങ്ങളുടെ മൃതദേഹങ്ങൾ ഖബറടക്കി. പടന്നക്കാട് കണിച്ചിറയിലെ കല്ലായിലത്തീഫിൻ്റെ മക്കളായ സൈൻറുമാൻ 10, ലഹക്ക് സൈനബ് 12 എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്ക്കരിച്ചത്. ഇന്ന് രാവിലെ 11 ന് സിയാറത്തിങ്കര ഖബർസ്ഥാനിലായിരുന്നു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അടക്കം നടന്നത്. രാവിലെ കുറച്ച് സമയം പൊതു ദർശനത്തിന്
വെച്ചു. തുടർന്ന് സംസ്ക്കാരനടപടികൾ ആരംഭിച്ചു. കണ്ണീരോടെയാണ് നാട് മക്കൾക്ക് യാത്രയയപ്പ് നൽകിയത്.രാജാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ലഹക്ക് സൈനബ്, തെരുവത്ത് ജി. എൽ. പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സൈൻ റുമാൻ. പിതാവ് ലത്തീഫ് ജപ്പാനിലാണുള്ളത്.
അപകടത്തിൽ ഉമ്മ സുഹറ 37, സുഹറയുടെ മറ്റ് മക്കളായ ഫൈ സ് അബൂബക്കർ 19, സെറിൻ 13, മിസ്ഹബ് 3 എന്നിവർക്ക് പരിക്കേറ്റിരുന്നു.സുഹറയുടെ മേൽപ്പറമ്പിലുള്ള വീട്ടിൽ പോയി കണിച്ചിറയിലെ വീട്ടിലേക്ക് മടങ്ങവെ യായിരുന്നു അപകടം.
 ജില്ലാ സ്കൂൾ കലോൽസവത്തിൽ ഒപ്പന മൽസരത്തിൽ ലഹക്ക് സൈനബ് പങ്കെടുത്ത ടീം മൽസരിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു. 
Reactions

Post a Comment

0 Comments