പൊലീസ് ദേഹപരിശോധന നടത്തണമെങ്കിൽ ഗസറ്റഡ് ഓഫീസർ വേണമെന്ന് യുവാവ്
അറിയിച്ചതിനെ ഗസറ്റഡ് ഓഫീസറെ സ്ഥലത്തെത്തിച്ച ശേഷം നടത്തിയ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിൽ നിന്നും എം.ഡി.എം.എ കണ്ടെത്തിയത്. ബദിയഡുക്ക നീർച്ചാലിലെ എം. എസ്. അബ്ദുൾ മുജീബിനെ 23 കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ജനാർദ്ദന ആശുപത്രി കോമ്പൗണ്ടിൽ യുവാവിനെ കാലിൽ കെട്ടുമായി ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളാണ് മയക്ക് മരുന്ന് ഉണ്ടെന്ന സംശയത്തിൽ തടഞ്ഞുവെച്ചത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐ
സവ്യസാചി യുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് ആശുപത്രി പരിസരത്തെത്തി. ഈ സമയത്താണ് ശരീരം പരിശോധിക്കാൻ ഗസറ്റഡ് ഉദ്യോഗസ്ഥൻ വേണമെന്ന് യുവാവ് ആവശ്യപ്പെട്ടത്. തുടർന്ന് കാസർകോട് താലൂക്ക് തഹസിൽദാർ സി.അജയൻ സ്ഥലത്തെത്തി. ഇതിന് ശേഷം ദേഹപരിശോധന നടത്തിയപ്പോഴാണ് ഡ്രൗസറിൻ്റെ പോക്കറ്റിൽ മയക്ക് മരുന്ന് കണ്ടെത്തിയത്. 3.87 ഗ്രാം എം.ഡി.എം.എ പോക്കറ്റിൽ നിന്നും കണ്ടെടുത്തു.
0 Comments