Ticker

6/recent/ticker-posts

അംഗൺവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് ആവശ്യം

കരിന്തളം: അങ്കൺ വാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് അങ്കൺ വാടി വർക്കേർസ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ കിനാനൂർ - കരിന്തളം പഞായത്ത് സമ്മേളനം ആവശ്യപ്പെട്ടു. കാലിച്ചാമരത്ത് നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് പി.വി. വനജ ഉദ്ഘാടനം ചെയ്തു .കെ.വി.ഗിരിജ അധ്യക്ഷയായി.കെ.വി. ഭാർഗവി , വരയിൽ രാജൻ , രാധാ വിജയൻ ,ദീപാ ചന്ദ്രൻ ,എം. ശ്രീകല സംസാരിച്ചു. വി. റിജ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: വസന്തകുമാരി പ്രസിഡന്റ് . വി. റീജ (വൈ.പ്രസിഡൻ്റ്) ദീപാ ചന്ദ്രൻ (സെക്രട്ടറി) കെ.വി.ഗിരിജ  ജോ.സെക്രട്ടറി) വി. രുഗ്മിണി ട്രഷറർ).
Reactions

Post a Comment

0 Comments