കാഞ്ഞങ്ങാട് :പടന്നക്കാട് ദേശീയ പാത ഐങ്ങോത്തുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മരിച്ചത് നാടിനെ കണ്ണീരിലാക്കി. നീലേശ്വരം കണിച്ചിറയിലെ സൈൻ റൊമാൻ 9, ലഹാസ് സൈനബ് 13 എന്നിവരാണ് മരിച്ചത്. നാലാം ക്ലാസും ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്. ജപ്പാനിലുള്ള കണിച്ചിറയിലെ ലത്തീഫിൻ്റെ മക്കളാണ്. കുടുംബ സമേതം കാറിൽ സഞ്ചരിക്കവെയായിരുന്നു അപകടം. നാട്ടുകാർക്ക് ഇനിയും കുട്ടികളുടെ മരണം ഉൾകൊള്ളനായി ട്ടില്ല. രാജാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലഹാസ്
0 Comments