Ticker

6/recent/ticker-posts

ഇരട്ട പാസ്പോർട്ട് കൈവശം വെച്ച യുവാവിനെതിരെ പൊലീസ് കേസ്

കാസർകോട്: ഇരട്ട പാസ്പോർട്ട് സംബാധിച്ച യുവാവിനെ തിരെ പൊലീസ് കേസെടുത്തു. കാസർകോട് നെൽക്കളയിലെ റഫീഖ് മുഹമ്മദിനെ 42 തിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്. 2014 മെയ് 26 ന് ഇഷ്യൂ ചെയ്ത പാസ്പോർട്ട് നിലനിൽക്കെ വ്യാജമേൽ വിലാസത്തിൽ ബാംഗ്ലൂരിൽ നിന്നും മറ്റൊരു പാസ്പോർട്ട് കൂടി കൈക്കലാക്കിയ തായാണ് കേസ്. ആദ്യ പാസ്പോർട്ട് കോഴിക്കോട് പാസ്പോർട്ട് ഓഫീസിൽ നിന്നു മാണ് നേടിയത്. വിദേശത്ത് ജോലി ചെയ്ത് വരവെ ആദ്യ പാസ്പോർട്ട് വിസയുടെ സ്പോൺസർ ട്രാവൽ ബാൻ ചെയ്തതിനെ തുടർന്നായിരുന്നു മറ്റൊരാളുടെ സഹായത്തോടെ ബാംഗ്ലൂരിൽ നിന്നും മറ്റൊരു പാസ്പോർട്ട് കൈക്കലാക്കിയത്. പയ്യന്നൂർ സേവ കേന്ദ്രത്തിൽ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയ സമയത്താണ് ഇരട്ട പാസ്പോർട്ടുള്ളതായി കണ്ടെത്തിയത്. പാസ്പോർട്ട് അധികൃതർ ജില്ലാ പൊലീസ് മേധാവിക്ക് വിവരം കൈമാറി വിദ്യാനഗർ പൊലീസ് കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments