കാഞ്ഞങ്ങാട് : കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കൊവ്വൽപ്പള്ളിയിലെ വൈറ്റ് ഹൌസ് ഗ്രൗണ്ടിൽ ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബിൽഡ് എക്സ്പോയിൽ
കൂടുതൽ ഉപഭോതാക്കളെ എത്തിച്ച് സൽമാൻ ഗ്രാൻ്റ് സ്റ്റുഡിയോ . സ്ഥാപനത്തിലെ സൂപ്പർവൈസർ യൂസഫിനെ ചടങ്ങിൽ ആദരിച്ചു.
ആധുനിക കെട്ടിട നിർമ്മാണരീതികളെ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളും നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടതും, ജില്ലയുടെ സമഗ്ര വികസന കാഴ്ചപാടുകൾ അടക്കം ചർച്ചാവിഷയമാക്കി അഞ്ചു സെമിനാറുകൾ നടന്നു.
ജില്ലയുടെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ മുൻ ഡി. ടി. പി. സി സെക്രട്ടറി നാഗേഷ് തെരുവത്ത് മുഖ്യ അവതാരകാനായി സെമിനാർ നടന്നു. സംവാദത്തിൽ യൂ. എസ്. പ്രസാദ്, (ബി. ആർ. ഡി. സി മാനേജർ )അഡ്വ. പി. വി. അജയകുമാർ, എം. എൻ. പ്രസാദ്, കെ. വി. സുനിൽ രാജ്, വി.ചന്ദ്ദേശ്, എ. സി. മധുസൂദൻ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് സി. എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു..
സി. വി വിനോദ് കുമാർ, പി കെ വിനോദ്, എം. വി. അനിൽ കുമാർ എം. വിജയൻ സംസാരിച്ചു.
പരിസ്ഥിതി സൗഹാർദ കെട്ടിട നിർമ്മാണം എന്ന സെമിനാർ മുൻ സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.
ആർക്കിടെക്ട് ജി. ശങ്കർ മുഖ്യ പ്രഭാഷണം നടത്തി.. ടി. സി. വി. ദിനേശ് കുമാർ, ശ്യാംകുമാർ പുറവന്കര, സി. എസ്. വിനോദ് കുമാർ, സജിമാത്യു, വി. വി. ഗോപാൽ, കെ. ദിനേശൻ, എ. ദിവാകരൻ സംസാരിച്ചു.
സമാപന സമ്മേളനം സി. എച്. കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. വി. വിനോദ് കുമാർ അധ്യക്ഷം വഹിച്ചു.. ഇ. ചന്ദ്രശേഖരൻ എം. എൽ. എ മുഖ്യാതിഥിയായി. ജില്ലയിലെ വ്യാപര, വ്യവസായ, നിർമ്മാണമേഖലയിലെ കെ. ദാമോദരൻ ആർക്കിട്ക്ട്, ശ്രീകണ്ഠൻ നായർ, ഗോകുൽ ദാസ് കാമത്, അബ്ദുൾ ഖാദർ കൂളിക്കാട് എന്നിവരെ ആദരിച്ചു. സി. എസ് വിനോദ്കുമാർ, വി. വി. രമേശൻ കൗൺസിലർ, എസ്. പ്രീത (മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്,)ഇ. പി. ഉണ്ണികൃഷ്ണൻ സംസാരിച്ചു.
എം. വിജയൻ സ്വാഗതവും, പി. രാജൻ നന്ദി പറഞ്ഞു.
0 Comments