Ticker

6/recent/ticker-posts

കല്യാണ വീട്ടിലെ പന്തൽ അഴിക്കവെ വൈദ്യുതി ലൈനിൽ കമ്പി തട്ടി യുവാവ് മരിച്ചു

കാസർകോട്:കല്യാണ വീട്ടിലെ പന്തൽ അഴിക്കവെ വൈദ്യുതി ലൈനിൽ കമ്പി തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു. തളങ്കര തെരുവത്ത് ഇന്ന് ഉച്ചക്കാണ് അപകടം. എ. ജി.
ഫിറോസിൻ്റെ വീട്ടിലെ പന്തൽ അഴിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം വിവാഹം നടന്ന വീട്ടിലെ പന്തൽ അഴിക്കുന്നതിനിടെയാണ് പന്തൽ തൊഴിലാളി ഷോക്കേറ്റ് മരിച്ചത്. പ്രധാന ലൈനിൽ പന്തലിൻ്റെ ഇരുമ്പ് തൂൺ തട്ടിയതാണെന്ന് പറയുന്നു. കർണാടക മുണ്ടേരിയൽ ബങ്കേവാടിയിലെ രാമണ യുടെ മകൻ പ്രമോദ് രാമണ 27 യാണ് മരിച്ചത്. പന്തൽ തൂണ് വാഹനത്തിൽ കയറ്റവെയാണ് അപകടം. തെറിച്ച് വീഴുകയായിരുന്നു. ആശുപതിയിലെത്തിച്ചെങ്കിലും മരിച്ചു.
Reactions

Post a Comment

0 Comments