കാഞ്ഞങ്ങാട് : ദേശീയ പാതയിൽകാഞ്ഞങ്ങാട് സൗത്തിൽടാങ്കർ ലോറി വീട്ടിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ വഴിയാത്രക്കാരനും ടാങ്കർ ലോറി
ഡ്രൈവർക്കും പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട് ഇരുനില വീട്ടിലേക്ക്
പാഞ്ഞ് കയറുകയായിരുന്നു. സൗത്തിലെ കെ.ടി. തോമസിൻ്റെ വീട്ടിലേക്കാണ് ഇടിച്ച് കയറിയത്. മതിൽ തകർത്ത ടാങ്കർ വീടിനിടിച്ച് നിന്നു. സൺഷൈഡ് ഉൾപെടെ തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ വഴിയാത്രക്കാരനെയും ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 Comments