Ticker

6/recent/ticker-posts

ബൈക്കിലെത്തിയ യുവാവ് ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിൽ ചാടി

കാഞ്ഞങ്ങാട്മോട്ടോർബൈക്കിലെത്തിയ യുവാവ് ചന്ദ്രഗിരി പാലത്തിൽ നിന്നും പുഴയിൽ ചാടി. ഇന്ന് വൈകീട്ട് 3.30 മണിയോടെയാണ് സംഭവം. സംസ്ഥാന പാതയിലൂടെ വന്ന ഇരുചക്ര വാഹനം പാലത്തിന് മുകളിൽ നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഇത് വഴി പോയ യാത്രക്കാർ സംഭവം നേരിൽ കണ്ട് പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് ആളുകളും തടിച്ച് കൂടിയിരിക്കുകയാണ്. കാസർകോട് മീപ്പുഗിരി സ്വദേശിയാണ് പുഴയിൽ ചാടിയ യുവാവെന്നാണ് പ്രാഥമിക വിവരം. പുഴയിൽ യുവാവിനെ കാണാതായിട്ടുണ്ട്.

Reactions

Post a Comment

0 Comments