കാസർകോട്: കോടതി കോമ്പൗണ്ടിൽ യുവാവിനെ തടഞ്ഞു നിർത്തി വധഭീഷണി മുഴക്കിയ മൂന്ന് പേർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. എരിയാലിലെ ഇ.എം.ഇബ്രാഹീം ഖലീലിൻ്റെ 38 പരാതിയിൽ റഫീഖ്, ജലീൽ, മാർക്കറ്റ് റഫീഖ് എന്നിവർക്കെതിരെയാണ് കേസ്. കാസർകോട് അഡീഷണൽ സെഷൻസ് കോടതി കോമ്പൗണ്ടിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതിനാണ് കേസ്. ഇന്ന് വൈകീട്ട് 3.15 നാണ് സംഭവം. ഒരു കേസിലെ രണ്ടാം സാക്ഷിക്കാരനായ പരാതിക്കാരനോട് മൊഴിമാറ്റാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
0 Comments