Ticker

6/recent/ticker-posts

ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി പ്രഭാത സവാരിക്കിറങ്ങുന്ന വരുടെ വാട്സാപ്പ് കൂട്ടായ്മ

പരപ്പ : ക്രിസ്മസ് ആഘോഷം ഗംഭീരമാക്കി പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുടെ വാട്സ്ആപ്പ് കൂട്ടായ്മ.  പരപ്പ സ്ട്രൈക്കേഴ്സ്, ടോപ് ടെൻ വാട്സ്ആപ്പ് കൂട്ടായ്മയാണ് പരിപാടി നടത്തിയത്. രാവിലെ7 ന് പരപ്പ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ  ഫുട്ബോൾ താരങ്ങളും   എളേരിത്തട്ട് ഇ. കെ. നായനാർ ഗവൺമെന്റ് കോളേജ് എൻ എസ് എസ് വളണ്ടിയർമാരും നാട്ടുകാരും പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡന്റ് കോട്ടക്കൽ വിജയന്റെ അധ്യക്ഷതയിൽ ജിഎച്ച്എസ്എസ് പരപ്പ പിടിഎ പ്രസിഡന്റ് എ. ആർ. വിജയകുമാർ ക്രിസ്മസ് കേക്ക് മുറിച്ച്  ഉദ്ഘാടനം ചെയ്തു. ഡോ. പ്രവീൺ പ്രഭാഷണം നടത്തി. ടോപ്പ് ടെൻ ക്ലബ്ബ് പ്രസിഡന്റ് എ. ആർ. മുരളി സ്വാഗതം പറഞ്ഞു. എൻഎസ്എസ് വളണ്ടിയർമാരെ നയിക്കുന്ന അധ്യാപികമാരായ ജയശ്രീ  ബളാൽ, ചിഞ്ചു  നയന രൂപേഷ്, സേതു  കെഎസ്ഇബി ഓവർസിയർ രാജപുരം, സുരേഷ് ബാബു   മാനേജർ കേരള ബാങ്ക് കാലിച്ചാനടുക്കം 
 സംസാരിച്ചു. അധ്യാപിക
 ജയശ്രീ ബാളാൽ നന്ദി പറഞ്ഞു .ക്ലബ്ബ് അംഗങ്ങളായ സുനിൽകുമാർ, ശ്യാം, ബിജു മാണിയൂർ, ജോയ്സ്, സുനിൽകുമാർ, സോജേഷ്, മഞ്ജുനാഥ് പ്രശാന്ത്, മഹേഷ്, ഉണ്ണി, കവിത  പങ്കെടുത്തു.



Reactions

Post a Comment

0 Comments