മദ്രസ അധ്യാപകനെ
പത്ത് വർഷം തടവിനും പിഴയടക്കാനും
ശിക്ഷിച്ച് കോടതി. കാസർകോട് പെർഡാലനീർച്ചാൽ അരിയാപ്പാടിയിലെ മുഹമ്മദ് അജ്മലിനെ 32 യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് പി.എം. സുരേഷ് ശിക്ഷിച്ചത്.
10 വർഷം സാധാരണ തടവിന് പുറമെ 10,000 രൂപ പിഴയടക്കണം. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും വിധിച്ചു. 2022 ജൂൺ മാസത്തിൽ ഒരു ദിവസം ഉച്ചക്ക് 2 മണിക്ക് ആണ് സംഭവം.
16 വയസുള്ള
കുട്ടിയെയാണ് പ്രതിപീഡിപ്പിച്ചത്.
പ്രതി
താമസിച്ച പള്ളി വക റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇന്ന് കോടതി വിധിയുണ്ടായത് . കേസ് അന്വേഷണം പൂർത്തീയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന കെ. ലീല ആയിരുന്നു.
0 Comments