മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസിൻ്റെ ഡീസൽ ടാങ്ക് പൊട്ടിവീണു. കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിലോടുന്ന കൽപ്പക ബസിൻ്റെ ഡീസൽ ടാങ്കാണ് പൊട്ടിവീണത്. ഇന്ന് വൈകീട്ടാണ് അപകടം. കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ബസ്. 160 ലിറ്റർ കൊള്ളുന്ന ടാങ്കാണ് ബസിൽ നിന്നും വേർപ്പെട്ട് താഴെ വീണത്. മറ്റ് അപകടങ്ങളൊന്നുമില്ല. രൂക്ഷമായ ഗതാഗത കുരുക്കാണ് ഇത് മൂലം അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി. ദീർഘദൂര ബസുകൾ അടക്കം കുടുങ്ങി. രാത്രിയിലും ഗതാഗത കുരുക്ക് തുടർന്നു. ഏറെവൈകി മണിക്കൂറുകളെടുത്ത് പാലത്തിന് മുകളിൽ നിന്നും ഡീസൽ ടാങ്ക് വലിച്ച് പുറത്തെത്തിച്ചു. ഇതോടെയാണ് ഗതാഗത കുരുക്കിന് പരിഹാരമായത്.
0 Comments