Ticker

6/recent/ticker-posts

കല്യോട്ട് ഇരട്ടക്കൊലക്കേസ്: മുൻ എം.എൽ എ കെ വി .കുഞ്ഞിരാമൻ, കെ. മണികണ്ഠൻ അടക്കം 14 പ്രതികൾ കുറ്റക്കാർ,10 പ്രതികളെ വിട്ടു

എറണാകുളം : പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ , കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികളെ എറണാകുളം സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി.
മുൻ എം.എൽ എ കെ വി .കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് കെ. മണികണ്ഠൻ അടക്കം 14 പ്രതികൾ കുറ്റക്കാർ,10 പ്രതികളെ 
കോടതിവിട്ടയച്ചു. ശിക്ഷ ഉടൻ. സി. വി. എം നേതാക്കളെ കുറ്റക്കാരെന്ന് കണ്ടെത്തി. ബാലകൃഷ്ണനെ വിട്ടു. എ.പിതാംബ ര ൻ , സജിത്ത് സി ജോർജ്, രാഘവൻ വെളുത്തോളി , കെ. വി. ഭാസ്ക്കരൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ,
വിജിൻ ഉൾപെടെ ഉള്ളവർ കുറ്റക്കാർ.
 ജഡ്ജ്
ശേഷാദ്രിനാദാണ് വിധി പറഞ്ഞത്.
ശിക്ഷിക്കപെട്ടവരിൽ പെടും.
മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉൾപെടെ 24 പേർ ആയിരുന്നു കേസിലെ പ്രതികൾ.മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.പി താംബരനടക്കം  14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമനെയടക്കമുള്ള വരെ സി.ബി.ഐയുമാണ് അറസ്റ്റ് ചെയ്തത്. 2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം. ആദ്യം ലോക്കല്‍ 
പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. തുടർന്ന്
സി.ബി.ഐ ഏറ്റെടുത്തു.
 ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് അന്വേഷണം നടത്തിയത്. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠൻ,എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണിപ്പോഴും. സി.ബി.ഐ അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളി ഉൾപെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം. ഏച്ചിലടുക്കം 
ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്. 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ കോടതിയില്‍ വിചാരണ  തുടങ്ങിയത്. മുന്‍ കെ.പി.സി.സി. വൈസ്
 പ്രസിഡന്റുായിരുന്ന നിലവിൽ  സി.പി.എമ്മിനൊപ്പമുള്ള  ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ.ശ്രീധരനാണ് പ്രതികള്‍ വേണ്ടി കോടതിയിൽ ഹാജരായി വാദിച്ചത്. രാവിലെ 11 മണി കഴിഞ്ഞായിരുന്നു വിധി. ശരത്ത് ലാലിൻ്റെയും കൃപേഷിൻ്റെയും കുടുംബം വിധി കേൾക്കാൻ എറണാകുളത്തെത്തിയിരുന്നു. വിധി മുൻനിർത്തി കല്യോട്ട്, പെരിയ ഉൾപെടെ പ്രദേശങ്ങളിൽ വൻ പൊലീസ് സുരക്ഷയിലാണ്. കേസ് വിധിയിൽ പൂർണ തൃപ്തന
ല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രതികരിച്ചു. ഗൂഢാലോചന പുറത്ത് വന്നില്ലെന്ന് എം.പി പറഞ്ഞു.
വിധി വന്നതിന് പിന്നാലെ ശരത്തിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ കോടതി പരിസരത്ത് പൊട്ടിക്കരഞ്ഞു.
Reactions

Post a Comment

0 Comments