കാസർകോട്:മദ്യലഹരിയിൽ ഓടിച്ചു വന്ന ലോറി കടയിലേക്ക് ഇടിച്ച് കയറി. കുമ്പള പൊലീസ് സ്റ്റേഷൻ റോഡിൽ വടക്ക് ഭാഗത്തായുള്ള മഹാത്മ ഏജൻസീസ് എന്ന സ്ഥാപനത്തിലേക്കാണ് ഭാരത് ബെൻസ് ലോറി ഇടിച്ച് കയറിയത്. റോഡിൽ നിന്നും തെന്നിയ ലോറി തിണ്ണയിൽ കയറി നിൽക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം. തലശ്ശേരി വടക്കും പാട് പി.വി. റിനിലിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. മദ്യലഹരിയിൽ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും ലോറി ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments