കാസർകോട്:തെങ്ങിൽ നിന്നും വീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള താരിഗു ണ്ടെയിലെ ജനാർദ്ദന 48 യാണ് മരിച്ചത്, കഴിഞ്ഞ 15ന് ആണ് തെങ്ങിൽ നിന്നും വീണത്. ഗുരുതരമായി പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments