കാഞ്ഞങ്ങാട് : പുലി ഭീഷണി നിലനിൽക്കുന്ന മടിക്കൈ കുറ്റിയടുക്കം കണ്ണാടിപ്പാറ രാമൻകുഴിയിൽ സ്ഥാപിച്ച സി. സി. ടി. വി ക്യാമറ ട്രാപ്പുകളിൽ പുലി കുടുങ്ങിയില്ല. റേഞ്ച് ഫോറസ്റ്റ് ഓഫീസർകെ രാഹുലിൻ്റെ നിർദ്ദേശപ്രകാരം മരുതോം ഫോറസ്റ്റ് ഉദ്യോഗസ്ഥർഇന്നലെ രാത്രി സ്ഥാപിച്ച രണ്ട് ക്യാമറകളും വനപാലകരെത്തി പരിശോധിച്ചു. റബർ ടാപ്പിങ്തൊഴിലാളിയുടെ ചിത്രം മാത്രമെ ക്യാമറയിൽ പതിഞ്ഞിട്ടുള്ളൂ. ഇന്നലെ രാതി ഈ ഭാഗത്ത് പുലിയെ കണ്ടതായി വിവരമില്ല. എങ്കിലും നാട്ടുകാർ ഭീതിയിലാണ്.കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ആണ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചത്. ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞാൽ അടുത്ത ദിവസം കൂട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസർ കെ. രാഹുൽ പറഞ്ഞു. പുലിയുടെ ദൃശ്യം ലഭിക്കാതെ കൂട് സ്ഥാപിക്കാനാവില്ല. നിയമപ്രശ്നമുണ്ട്. ചിത്രം ലഭിക്കുന്ന മുറക്ക് ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് കൂട് കൊണ്ട് വരാൻ നടപടി സ്വീകരിക്കും. ആടിനെ കൊന്ന പ്രദേശത്തായാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാർഡ് മെമ്പർ ശൈലജയുടെ സാന്നിധ്യത്തിലായിരുന്നു ക്യാമറ സ്ഥാപിച്ചത്.
0 Comments