Ticker

6/recent/ticker-posts

നെല്ലിത്തറക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാരൻ

കാഞ്ഞങ്ങാട് : മാവുങ്കാൽനെല്ലിത്തറക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാരൻ . നെല്ലിത്തറക്ക് ഒരു കിലോമീറ്റർ അകലെ എക്കാൽ പാലത്തിനടുത്ത് പുലിയെ കണ്ടെന്നാണ് പറയുന്നത്. ഇന്ന് രാത്രി 11 മണിയോടെയാണ് പുലിയെ കണ്ടത്. നാരായണനാണ് പുലിയെ കണ്ടെന്ന് അറിയിച്ചത്. പട്ടിയെ ഓടിച്ച് വരുന്നതായാണ് കണ്ടതെന്ന് പറയുന്നു. വിവരമറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തുന്നുണ്ട്. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ ഷീബ നാട്ടുകാരോട് നിർദ്ദേശം നൽകിയിട്ടുണ്ട്. വനപാലകരെയും വിവരം അറിയിച്ചു. മടിക്കൈയിൽ കണ്ട പുലിയാണോ ഇതെന്നാണ് സംശയം. മടിക്കൈയിൽ കണ്ട പുലിയാണെങ്കിൽ പാണത്തൂർ സംസ്ഥാന റോഡ് മുറിച്ച് കോട്ടപ്പാറക്ക് സമീപം വഴി വേണം എത്താൻ.


Reactions

Post a Comment

0 Comments