Ticker

6/recent/ticker-posts

കല്യോട്ട് ഇരട്ടക്കൊലക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ അടുത്ത മാസം മൂന്നിന്

എറണാകുളം : പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ , കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ എറണാകുളം സിബിഐ കോടതി ജനുവരി 3 ന് പറയും '
മുൻ എം.എൽ എ കെ വി .കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് കെ. മണികണ്ഠൻ അടക്കം 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ കേസിലാണ് ശിക്ഷ. സി. പി. എം നേതാക്കളായ എ.പിതാംബ ര ൻ , സജിത്ത് സി ജോർജ്, രാഘവൻ വെളുത്തോളി , കെ. വി. ഭാസ്ക്കരൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ,
വിജിൻ ഉൾപെടെ ഉള്ളവർക്കെതിരെയുള്ള ശിക്ഷയാണ്
 ജഡ്ജ്
ശേഷാദ്രി നാഥ് അടുത്ത മാസം 3ന് പറയുന്നത്. പ്രതികൾക്ക് പറയാനുള്ളത്
കോടതി കേട്ടു. 
മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉൾപെടെ 24 പേർ ആയിരുന്നു കേസിലെ പ്രതികൾ. കെ. വി. കുഞ്ഞിരാമൻ, കെ. മണികണoൻ തടക്കമുള്ള വരുടെ ശിക്ഷ 3 ന് അറിയാം.
Reactions

Post a Comment

0 Comments