Ticker

6/recent/ticker-posts

ട്രെയിനിൽ കുഴപ്പമുണ്ടാക്കിയ യുവാവ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ പൊലീസിനെ അക്രമിക്കാൻ ശ്രമം

കാഞ്ഞങ്ങാട് :ട്രെയിനിൽ കുഴപ്പമുണ്ടാക്കിയ യുവാവ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ക സ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ അക്രമിക്കാൻ ശ്രമം. പ്രതിയെ ബലപ്രയോഗത്തിലൂടെ അതിസാഹസികമായി പിടികൂടി. തൃക്കരിപ്പൂർ സ്വദേശിയായ 41 കാരനെ ഒടുവിൽ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാതി തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് യുവാവ് സംഘർഷം സൃഷ്ടിച്ചത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ യുവാവിനെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറക്കിവിടുകയായിരുന്നു. വിവരമറിഞ്ഞ് റെയിൽവെ സ്റ്റേഷനിലെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അക്രമാസക്തനായ യുവാവ് പൊലീസ് ഉദ്യോഗസ്ഥൻ്റെ യൂണിഫോമിൽ കയറിപ്പിടിച്ചു. 
Reactions

Post a Comment

0 Comments